Asianet News MalayalamAsianet News Malayalam

ബം​ഗാളിലെ ആക്രമണങ്ങൾ സംബന്ധിച്ച കേസ് കേൾക്കുന്നതിൽ നിന്ന് പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി

ഇ​ന്ദി​രാ ബാ​ന​ർ​ജി പി​ന്മാ​റി​യ​തോ​ടെ കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റും. ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

Supreme Court Judge Recuses From Bengal Post-Poll Violence Case
Author
New Delhi, First Published Jun 19, 2021, 7:27 PM IST

ദില്ലി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ​നി​ന്നും പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി. ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യാ​ണ് കേ​സ് കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്. 

ഈ ​കേ​സ് കേ​ൾ​ക്കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇ​ന്ദി​രാ ബാ​ന​ർ​ജി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യാ​ണ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യു​ടെ സ്വ​ദേ​ശം. ഇ​ന്ദി​രാ ബാ​ന​ർ​ജി പി​ന്മാ​റി​യ​തോ​ടെ കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റും. 

ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ത​ള്ള​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ ആക്രമണങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണാൻ കഴിയില്ലെന്നും ബം​ഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

രണ്ട് ബിജെപി പ്രവർത്തകരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നൂപേരെ അറസ്റ്റ് ചെയ്തതായും ബം​ഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അതേ സമയം കൂട്ടബലാത്സം​ഗത്തിന്റെ ഇരകൾ അടക്കമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ​ഗുജറാത്ത് കലാപം അന്വേഷിച്ച രീതിയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം, അല്ലെങ്കിൽ സിബിഐ അന്വേഷണം എന്നതാണ് ഇവരുടെ ആവശ്യം. 

Follow Us:
Download App:
  • android
  • ios