Asianet News MalayalamAsianet News Malayalam

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി,ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടി

വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല .ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി

Supreme Court said that forced religious conversion is a serious matter and sought help of the Attorney General in the petition
Author
First Published Jan 9, 2023, 4:52 PM IST

ദില്ലി:നിർബന്ധിത മതപരിവർത്തനം ഗൗരവകരമെന്ന് ആവർത്തിച്ച് സുപ്രീം കോടതി.വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല .ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളാണ് പരിഗണിക്കുന്നത് .ഏറെ ഗൗരവമുള്ള വിഷയമാണെന്നും നിർബന്ധിത പരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.കേസ് അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും.നിർബന്ധിത മതപരിവർത്തനത്തിനെതിരെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയായ നൽകിയ ഹർജിയാണിത്.നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവകരമാണെന്ന് സുപ്രീംകോടതി നേരത്തെ  വ്യക്തമാക്കിയിരുന്നു.ഹർജികളിൽ അറ്റോർണി ജനറലിൻ്റെ സഹായം സുപ്രീം കോടതി തേടി.കേസില്‍ അമ്മിക്കസ് ക്യൂറിയായി  ഹാജരാകാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

 

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രൂപവത്കരിച്ച സമിതികള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ്‌ ഹര്‍ജി തള്ളിയത്. സമിതി രൂപീകരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ നിയമപരമായ തെറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.അനൂപ് ബറാന്‍വാല്‍ എന്ന വ്യക്തിയാണ് സമിതി രൂപീകരണം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരേ സിപിഎം നേതാവ് വൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജി ജസ്റ്റീസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍, ബിജെപി നേതാവ് പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരേ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയുള്ള മറ്റു ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റീസ് കെ.എം ജോസഫിന്‍റെ  ബെഞ്ച് തന്നെ ഈ കേസും പരിഗണിക്കട്ടെ എന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ് എന്നിവര്‍ ഉള്‍പ്പെട്ട് ബെഞ്ച് നിര്‍ദേശിച്ചു. ബിജെപി നേതാവും കേന്ദ്ര മന്ത്രിയും 2020ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സിപിഎം സുപ്രീം കോടതിയെ സമീപിച്ചത്

Follow Us:
Download App:
  • android
  • ios