Asianet News MalayalamAsianet News Malayalam

സൈനിക നീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ രക്തം സ്വീകരിച്ച സൈനിക ഉദ്യോഗസ്ഥന് എച്ച്ഐവി, 1.54 കോടി നഷ്ടപരിഹാരം!

സൈനികനീക്കത്തിനിടെ പരിക്കേറ്റു; ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ച സൈനിക ഉദ്യോഗസ്ഥന് എച്ച്ഐവി, 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി

Supreme Court to award Rs 1 point 54 crore compensation to ppp army officer who received blood while undergoing treatment for HIV
Author
First Published Sep 27, 2023, 1:18 AM IST

ദില്ലി: സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത്‌ വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്‌ 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്‌. പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയിൽ നിന്നും ഒരു യൂണിറ്റ്‌ രക്തം സ്വീകരിച്ചു. 

2014ൽ വീണ്ടും അസുഖബാധിതനായതിനെ തുടർന്ന്‌ നടത്തിയ പരിശോധനകളിലാണ്‌ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്‌. തുടർന്ന്‌ നടത്തിയ അന്വേഷണങ്ങൾക്ക്‌ ഒടുവിലാണ്‌ 2022-ൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ്‌ എച്ച്‌ഐവി ബാധിതനായതെന്ന്‌ വ്യക്തമായത്‌. ചികിത്സാപിഴവ്‌ കാരണമാണ്‌ തനിക്ക്‌ രോഗമുണ്ടായതെന്ന്‌ ആരോപിച്ച്‌ ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന്‌  സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Read more: ഒരുപാട് പറയാനുണ്ട്, പക്ഷേ': കേന്ദ്ര സമീപനത്തില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

അതേസമയം, എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ഇ ഡിക്ക് പ്രത്യേക അധികാരങ്ങൾ അനുവധിക്കപ്പെട്ട 2022 ലെ വിധിയാണ് പരിശോധിക്കാന്‍ സുപ്രീകോടതി തീരുമാനിച്ചത്. ഇതിനായി മൂന്നംഗ ബെഞ്ചും രൂപീകരിച്ചു. ജസ്റ്റിസ് എസ്‌ കെ കൗള്‍ , ജസ്റ്റീസ് സഞ്ജീവ് ഖന്ന , ജസ്റ്റീസ് ബെല എം ത്രിവേദി എന്നിവരാണ് വിധി പുനഃപരിശോധിക്കുന്ന ബഞ്ചിലുണ്ടാകുക. ഒക്ടോബർ 18 ന് പുനഃപരിശോധന ഹർജികൾ പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇ ഡിയുടെ വിശാല അധികാരം ചോദ്യം ചെയ്തുള്ള 245 ഹർജികളിൽ തീർപ്പ് കൽപിച്ചാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പ്രത്യേക അധികാരം ശരിവെച്ചത്. കള്ളപ്പണ നിയമപ്രകാരം അറസ്റ്റ്, കണ്ടുകെട്ടൽ ഉൾപ്പെടെയുള്ളവയിൽ സവിശേഷമായ അധികാരങ്ങൾ കോടതി നിലനിർത്തിയത് ഇ ഡിക്ക് വലിയ നേട്ടമായി. വിധി മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന വിമർശനം ഉയർന്നു. വിധിയോടെ പ്രതിപക്ഷ പാർട്ടി നേതാകൾക്കെതിരെ കേന്ദ്രം ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കം ശക്തമാക്കിയെന്ന ആരോപണവും ഉയർന്നു. ഇക്കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹർജികൾ എത്തിയത്.

Follow Us:
Download App:
  • android
  • ios