സ്വർണം കടത്തിയതിന് യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിനെതിരെ രാജസ്ഥാൻ സ്വദേശിയാണ് ഹർജി നൽകിയത്.
ദില്ലി: സ്വർണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ സ്വർണ്ണക്കടത്ത് കേസിലാണ് സുപ്രീംകോടതി തീരുമാനം. സ്വർണം കടത്തിയതിന് യുഎപിഎ പ്രകാരം ഭീകരവാദക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിനെതിരെ രാജസ്ഥാൻ സ്വദേശിയാണ് ഹർജി നൽകിയത്. ഇത് പരിഗണിച്ച ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
