ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മുതൽ 200 മീറ്റര്‍ വരെ ദൂരപരിധി എല്ലാ ക്വാറികൾക്കും വേണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്

ദില്ലി: ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ഉത്തരവിനെതിരെയുള്ള ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും നൽകിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി ചുമതലയേറ്റ ജസ്റ്റിസ് സി ടി രവികുമാറും ബഞ്ചിലുണ്ട്.

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 100 മുതൽ 200 മീറ്റര്‍ വരെ ദൂരപരിധി എല്ലാ ക്വാറികൾക്കും വേണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികൾക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് കിട്ടുന്നില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona