Asianet News MalayalamAsianet News Malayalam

കര്‍ണാടക; വിമത എംഎല്‍എ മാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.  രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സ്പീക്കറെ കോടതി വിമര്‍ശിക്കുകയും ചെയ്തു. 

supreme court will decide on the plea filed by rebel mlas in karnataka on wednesday
Author
Delhi, First Published Jul 16, 2019, 4:02 PM IST

ദില്ലി: രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാവിലെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.  എംഎല്‍എമാര്‍, സ്പീക്കര്‍ രമേഷ് കുമാര്‍, മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമായിരുന്നു കോടതിയുടെ തീരുമാനം.  രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ സ്പീക്കറെ കോടതി വിമര്‍ശിക്കുകയും ചെയ്തു. 

രാജിവെക്കുക എന്നത് ഒരാളുടെ മൗലിക അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും എംഎല്‍എമാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. മറ്റ് കാരണങ്ങളൊന്നും ഇല്ലെങ്കില്‍ രാജി ഉടൻ അംഗീകരിക്കണം എന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടന പ്രകാരമാണെങ്കിൽ രാജി ഉടൻ അംഗീകരിക്കണമെന്നും റോത്തഗി പറഞ്ഞു.

Read Also: കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം | പൂര്‍ണരൂപം

ജൂലായ് ആറിന് എംഎല്‍എമാർ രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എൽ എമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത്  എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കുറ്റപ്പെടുത്തി. 

Read Also: കര്‍ണാടക ; സ്പീക്കറെ വിമര്‍ശിച്ച് സുപ്രീംകോടതി, രാജിക്കാര്യത്തില്‍ തീരുമാനം നാളെയെന്ന് സ്പീക്കര്‍

Follow Us:
Download App:
  • android
  • ios