കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍റെ ആശംസാ ട്വീറ്റിന് പിന്നാലെയാണ് സുഷമ സ്വരാജ് ആന്ധ്രാപ്രദേശ് ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്.
ദില്ലി: ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഷമ ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ് പിന്‍വലിച്ചു.
മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാണ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാെ മോദി സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രി.
