കാമുകിയെന്ന് കരുതിയ യുവതിയുടെ പേരിൽ സമൂഹമാധ്യമ അക്കൌണ്ടുകൾ സൃഷ്ടിച്ച് മോർഫ് ചെയ്ത പടങ്ങൾ അയച്ച് നൽകുന്നതിനിടയിൽ മോർഫ് ചെയ്യപ്പെട്ട് ചിത്രങ്ങളുടെ ഉടമ പരാതി നൽകിയതോടെ 26കാരി പിടിയിൽ
ദില്ലി: ഭർത്താവിന്റെ അവിഹിതം തെളിവോടെ പിടികൂടാനുള്ള കൈവിട്ട കളി. ഭാര്യയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കാമുകിയെന്ന് കരുതിയ യുവതിയുടെ പേരിൽ സമൂഹമാധ്യമ അക്കൌണ്ടുകൾ സൃഷ്ടിച്ച് മോർഫ് ചെയ്ത പടങ്ങൾ അയച്ച് നൽകുന്നതിനിടയിൽ മറ്റൊരു യുവതി 26കാരിക്കെതിരെ പരാതി നൽകുകയായിരുന്നു. തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ മോർഫ് ചെയ്ത് ഉപയോഗിച്ചെന്നായിരുന്നു ഈ യുവതിയുടെ പരാതി. സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് 26കാരി അറസ്റ്റിലായത്.
കിഴക്കൻ ദില്ലിയിലാണ് സംഭവം. 30കാരിയായ യുവതിയുായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലായിരന്നു 26കാരിയുണ്ടായിരുന്നത്. തെളിവുകൾ സഹിതം ഭർത്താവിനെ പിടികൂടാൻ ഉദ്ദേശിച്ച യുവതി കാമുകിയെന്ന് സംശയിക്കുന്ന 30കാരിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ അക്കൌണ്ട് സൃഷ്ടിക്കുകയായിരുന്നു. ഇതിൽ മോർഫ് ചെയ്ത ചിത്രങ്ങളും പതിവായി പോസ്റ്റ് ചെയ്യാൻ ആരംഭിക്കുകയായിരുന്നു. 30കാരിയുടെ വ്യാജ പ്രൊഫൈലിൽ ഭർത്താവ് എത്തുന്നത് കാത്തിരുന്ന 26കാരിയെ തെരഞ്ഞെത്തിയത് പൊലീസായിരുന്നു. 30 കാരിയുടെ പരാതിയിൽ സിം കാർഡും അതുമായി ബന്ധിപ്പിച്ച അക്കൌണ്ടു പൊലീസ് നിഷ്പ്രയാസം കണ്ടെത്തുകയായിരുന്നു.
ഗാസിപൂർ സ്വദേശിയായ 26കാരിയാണ അറസ്റ്റിലായത്. 2023ലാണ് 23കാരി വിവാഹിതയായത്. ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്ന കാലത്താണ് ഇവർ അയൽവാസിയുമായി അടുത്തത്. എന്നാൽ അടുത്ത കാലത്ത് ഭർത്താവിന്റെ പഴയ ചില ചിത്രങ്ങൾ 30കാരിക്കൊപ്പം കണ്ടതോടെ ഇവർ സംശയത്തിലായി. 30കാരിയെ ഭർത്താവ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് 26കാരി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് ഉറപ്പിച്ചത്. ഇതോടെ ഭർത്താവിന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്ന്30കാരിക്ക് 26കാരി അശ്ലീല സന്ദേം അയച്ചു. ഇതോടെ 30കാരി യുവാവിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഇതോടെയാണ് 26കാരി പുതിയ ഇൻസ്റ്റഗ്രാം അക്കൌണ്ട് തുടങ്ങിയതും. മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചതും. 30കാരിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങളായിരുന്നു 26കാരി മോർഫ് ചെയ്ത് വ്യാജ അക്കൌണ്ടിൽ പങ്കുവച്ചിരുന്നത്. ഈ അക്കൌണ്ടിൽ നിന്ന് ഭർത്താവിന് ഫോളോ റിക്വസ്റ്റ് അയച്ച് ഭർത്താവിനെ ഇൻബോക്സിൽ കാത്തിരിക്കുമ്പോഴാണ 26കാരിയെ പൊലീസ് പിടികൂടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം