കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ‌ സ്വാ​മി വി​വേ​കാ​ന​ന്ദ പ്ര​തി​മ അ​ജ്ഞാ​ത​ൻ ത​ക​ർ​ത്തു. ബ​ർ​വാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​നു സ​മീ​പ​മാ​യി റോ​ഡി​ൽ സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് ത​ക​ർ​ത്ത​ത്. കൊല്‍ക്കത്തിയില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് സംഭവം അരങ്ങേറിയത്. 

മാ ശാരദ നാനി ദേവി ശിക്ഷ കേന്ദ്രത്തിന് മുന്നിലുള്ള പ്രതിമയാണ് നശിപ്പിച്ചത്. സ്കൂളിന് ശേഷമുള്ള റോഡിലാണ് പ്രതിമ സ്ഥിതി ചെയ്തിരുന്നത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പ്ര​തി​മ​യു​ടെ അ​ടി​ഭാ​ഗം മാ​ത്ര​മാ​ണ് കേ​ടു​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​രാ​യി​രി​ക്കാം അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.