പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. 

ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോ​ഗം ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് ബിജെപി ആസ്ഥാനത്ത് ചേർന്ന യോ​ഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചു​ഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, വനിതാ നേതാക്കളായ രേഖ ​ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചേരാനിരുന്ന നിയമസഭാ കക്ഷി യോ​ഗം മാറ്റിയത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ വിമർശനം തുടരുകയാണ് എഎപി. ബിജെപി എംഎൽഎമാരെ മോദിക്ക് വിശ്വാസമില്ലെന്ന് കാവൽ മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി. 

'പൊലീസ് അങ്കിൾ, എന്റെ വീട്ടിൽ ഒരു മോശം മനുഷ്യൻ വന്നു, എത്രയും പെട്ടെന്ന് എത്തണം'; കുട്ടിയുടെ ഫോൺകോൾ, നടന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം