ബെര്‍ണ്‍: കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ലോക ജനത. പല രാജ്യങ്ങളിലും വൈറസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനിൽപ്പിന് ആദരമൊരുക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്.

ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തിൽ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്‌സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു."കൊവിഡിനെതിരെ ലോകം മുഴുവന്‍ പോരാടുന്നു. മനുഷ്യത്വം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും" എന്ന കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കൊവിഡ് പോരാട്ടത്തിനുള്ള  ഐക്യദാർഢ്യം അറിയിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും നല്‍കുകയുമാണ് സ്വിറ്റ്സര്‍ലന്‍ഡ് ലക്ഷ്യമിടുന്നത്.