Asianet News MalayalamAsianet News Malayalam

വിശ്വഭാരതിസർവകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് ടാ​ഗോറിനെ വെട്ടി,ചരിത്രത്തെ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

പൊങ്ങച്ചക്കാരനായ ഒരു വൈസ്ചാൻസലറും അയാളുടെ ബോസും യുനെസ്കോ അവരെയാണ് ആദരിക്കുന്നത് എന്ന് ധരിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് 

Tagore missing on Viswabharathi university Stone plaque
Author
First Published Oct 23, 2023, 2:39 PM IST

ദില്ലി: വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാ​ഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺ​ഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാ​ഗോറിനെയും താരതമ്യം ചെയ്യുന്നത് ടാ​ഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു.

വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്.  സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും ഒഴിവാക്കിയതിനെയാണ് തൃണമൂൽ കോൺഗ്രസും കോൺഗ്രസും വിമ‌ർശിക്കുന്നത്.

 

പൊങ്ങച്ചക്കാരനായ ഒരു വൈസ്ചാൻസലറും അയാളുടെ ബോസും യുനെസ്കോ അവരെയാണ് ആദരിക്കുന്നത് എന്ന് ധരിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസും പരിഹസിച്ചു. സ്വയം പുകഴ്ത്തലിന് പകരം മോദി എന്ന് പ്രയോഗിക്കുന്നത്  പരി​ഗണിക്കണമെന്ന് പവൻ ഖേര പറഞ്ഞു. നെഹ്റുവിനെ എല്ലായിടത്തും ഒഴിവാക്കിയതിന് പിന്നാലെ ടാ​ഗോറിനെ ഇല്ലാതാക്കുന്നതും തുടങ്ങിയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. പ്രധാനമന്ത്രിയാണ് സർവകലാശാലയുടെ ആചാര്യ അഥവാ ചാൻസലറെന്നും, ഇത് മനസ്സിലാക്കണമെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഇതിന് മറുപടി നൽകി. നേരത്തെ ജവഹർലാൽ നെഹ്റു മ്യൂസിയത്തെ പ്രധാനമന്ത്രി മ്യൂസിയമാക്കിയതിനെയും കോൺ​ഗ്രസ് വിമർശിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios