Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍; ജനാധിപത്യത്തിൽ വിയോജിപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ബിജെപി

അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെസിബിക്ക് കേടുപാട് വരുത്തിയ സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ്

Tamil Nadu BJP leader Amar Prasad Reddy arrested SSM
Author
First Published Oct 22, 2023, 8:29 AM IST

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡി അറസ്റ്റില്‍. അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെസിബിക്ക് കേടുപാട് വരുത്തിയ സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. നവംബർ മൂന്ന് വരെ അമറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബിജെപിയുടെ സ്‌പോർട്‌സ് ആൻഡ് സ്‌കിൽ ഡെവലപ്‌മെന്റ് സെൽ സംസ്ഥാന പ്രസിഡന്‍റാണ് അമർ പ്രസാദ് റെഡ്ഡി. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചെന്നൈയിലെ പനയൂരിലെ വസതിക്ക് പുറത്തെ കൊടിമരം നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 45 അടി നീളമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്പ്രം പൊലീസ് പറഞ്ഞു.

കോൺഗ്രസിനായി സച്ചിനും ഗെലോട്ടും, ബിജെപി സീറ്റുറപ്പിച്ച് വസുന്ധര; സ്ഥാനാർത്ഥി പ്രഖ്യാപനത്തിരക്കിൽ രാജസ്ഥാൻ

ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ഈ കൊടിമരം അപകടമുണ്ടാക്കാനിടയുണ്ട് എന്നതിനാലാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോര്‍പ്പറേഷനും പൊലീസും അറിയിച്ചു. കൊടിമരം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെന്ന് പൊലീസ് പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായില്ല. പിന്നാലെയാണ് അമര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

 

 

എന്നാല്‍ അമർ പ്രസാദ് റെഡ്ഡിയുടെ അറസ്റ്റിനെ ബിജെപി അപലപിച്ചു. ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്നാണ് വിമര്‍ശനം. ജനാധിപത്യത്തിൽ വിയോജിപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര പറഞ്ഞു. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ വളർച്ചയും അണ്ണാമലൈയുടെ 'എന്‍ മണ്‍, എൻ മക്കൾ' പദയാത്ര ഡി.എം.കെയെ പിടിച്ചുകുലുക്കിയതായി ബിജെപി നേതാക്കള്‍ പറയുന്നു. ഡിഎംകെ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്ക് തമിഴ്‌നാട്ടിലെ ജനങ്ങൾ ഉചിതമായ സമയത്ത് തക്ക മറുപടി നൽകുമെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. പിഴുതുമാറ്റിയ ഒരു കൊടിമരത്തിന് പകരം 10,000 കൊടിമരങ്ങള്‍ സ്ഥാപിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios