13 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ അടക്കം 16 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്.
ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം നാലായി. തൂത്തുക്കുടിയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി 75കാരൻ മരിച്ചു. ഡെൽറ്റ ജില്ലകളിലും തെക്കൻ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ വൻ ദുരിതത്തിലായി. 13 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ അടക്കം 16 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി ഒഴികെ ജില്ലകളിൽ നാളെ മഴയുടെ ശക്തി കുറഞ്ഞേക്കും. അതേസമയം ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
