Asianet News MalayalamAsianet News Malayalam

8 ജില്ലകളിലെ 27 സ്ഥലങ്ങളിൽ എൻഐഎ സംഘം പാഞ്ഞെത്തി, റെയ്ഡ്; മൊത്തം 13 പേർ അറസ്റ്റിൽ, ഉക്കടം കേസിൽ നാലാം പരിശോധന

മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്

Tamilnadu 8 districts 27 place NIA raid details asd
Author
First Published Feb 11, 2024, 12:53 AM IST

ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈയിൽ മാത്രം 8 ഇടങ്ങളിൽ പരിശോധന നടന്നു. മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്.

കേസിൽ നാലാം തവണയാണ് എൻ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറിൽ കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.

തിരുവനന്തപുരം ലുലുമാളിലൊരു ഉഗ്രൻ കാഴ്ചയുടെ വസന്തം, വേഗം വിട്ടാൽ കാണാം! ഇനി 2 ദിനം കൂടി അപൂർവ്വതകളുടെ പുഷ്പമേള

ഹൈദരാബാദ് സംഘം പാലക്കാട്ട്, എൻഐഎ റെയിഡ്, ഇസ്മയിലിൻ്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ പിടിച്ചെടുത്തു

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തെലങ്കാനയിലെ യു എ പി എ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് എൻ ഐ എ റെയിഡ് നടന്നു എന്നതാണ്. മനുഷ്യാവകാശ പ്രവർത്തകർ സി പി റഷീദിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ യാക്കരയിലെ ഫ്ലാറ്റിലാണ് എൻ ഐ എ സംഘം റെയിഡ് നടത്തിയത്. ഇസ്മായിലിൻ്റെ ഫോൺ എൻ ഐ എ സംഘം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള എൻ ഐ എ സംഘമാണ് പരിശോധന നടത്തിയത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023 അറസ്റ്റിലായിരുന്നു. ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എൻ ഐ എ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. മലപ്പുറത്തുള്ള സി പി റഷീദിന്റെ കുടുംബ വീട്ടിലും റൈഡ് നടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios