Asianet News MalayalamAsianet News Malayalam

സത്യപ്രതിജ്ഞക്ക് മുൻപേ കേന്ദ്രമന്ത്രിയാക്കി പോസ്റ്ററുകൾ, ഒടുവിൽ മന്ത്രി സ്ഥാനമില്ലാതെ ഒപിഎസിന്‍റെ മകൻ

കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായതോടെ തേനിയിൽ രവീന്ദ്രനാഥിനെ കേന്ദ്രമന്ത്രിയെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

tamilnadu deputy speaker o paneer selvam son op raveendranath not included in the modi cabinet
Author
Chennai, First Published May 30, 2019, 11:01 PM IST


ചെന്നൈ: രണ്ടാം മോദി സർക്കാരിന്‍റെ മന്ത്രിമാരുടെ പട്ടികയിൽ ഉണ്ടാവുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ട നേതാവാണ് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കറായ ഒ പനീർ സെൽവത്തിന്‍റെ മകനും അണ്ണാ ഡിഎംകെ നേതാവുമായ ഒ പി രവീന്ദ്രനാഥ് കുമാർ.

തമിഴ്നാട്ടിലെ സഖ്യം തെരഞ്ഞെടുപ്പിൽ വലിയ പരാജയമായെങ്കിലും അണ്ണാ ഡിഎംകെയുടെ ഏക എംപിയെ മന്ത്രിസഭയിലേക്ക് സജീവമായി പരിഗണിക്കുന്നതായാി റിപ്പോർട്ടുകളുണ്ടായിരുന്നു.

കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായതോടെ തേനിയിൽ രവീന്ദ്രനാഥിനെ കേന്ദ്രമന്ത്രിയെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

എന്നാൽ അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു മോദിയുടെ രണ്ടാം സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. 58 പേരുടെ വലിയ നിര തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാമേറ്റപ്പോൾ അക്കൂട്ടത്തിൽ അണ്ണാ ഡിഎംകെയുടെ ഏക എംപി ഉണ്ടായിരുന്നില്ല.

അണ്ണാ ഡിഎംകെയ്ക്കൊപ്പം അപ്നാ ദളിനും ഇത്തവണ കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ല, ഒരു മന്ത്രി സ്ഥാനം മാത്രം നൽകിയതിൽ പ്രതിഷേധിച്ച് നിതീഷ്കുമാറിന്‍റെ ജനതാദൾ മന്ത്രിസഭയിൽ പങ്കാളിയാകാനില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ എൻഡിഎയുടെ ഭാഗമായി തുടരുമെന്നും നിതീഷ് കുമാർ അറിയിച്ചു.

Also Read: ടീം മോദി 2.0-യിൽ 58 മന്ത്രിമാർ: താക്കോൽ സ്ഥാനത്ത് അമിത് ഷായും, പുതുമുഖങ്ങൾ പൊതുവെ കുറവ്

Follow Us:
Download App:
  • android
  • ios