കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല,ഉന്നതതല സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല
ദില്ലി:പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽഹർജി നൽകി തമിഴ്നാട് സർക്കാർ. ഡിസംബറിൽ വടക്കൻ തമിഴ് നാട്ടിലും തെക്കൻ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ ,37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ്പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹർജിയിൽ , കേന്ദ്രത്തിന്‍റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് ..ദുരിതം അനുഭവിച്ച തമിഴ് ജനതയുടെ മൌലികാവകാശങ്ങൾ ലംഘിക്കുന്നതായും സർക്കാർ കുറ്റപ്പെടുത്തി.കേന്ദ്ര അവഗണന , ഡിഎംകെ സഖ്യം പ്രധാന പ്രചാരണവിഷയമാക്കിയിരിക്കെയാണ് പുതിയ നീക്കം . സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞയാഴ്ച തൂത്തുക്കുടിയിലെ പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞിരുന്നു.വരൾച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കർണാടകവുംസുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
