ടാറ്റ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് കീഴിലുള്ള ആഡംബര ഹോട്ടലുകളാണ് കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കായി നന്ദി സൂചകമായി താമസ സൌകര്യമൊരുക്കിയിരിക്കുന്നത്. 

മുംബൈ: കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി താമസ സൌകര്യമൊരുക്കി താജ് ഹോട്ടല്‍ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് കീഴിലുള്ള ആഡംബര ഹോട്ടലുകളാണ് കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കായി നന്ദി സൂചകമായി താമസ സൌകര്യമൊരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഞ്ച് താജ് ഹോട്ടലുകള്‍, ഗോവയിലും ഉത്തര്‍പ്രദേശിലുമുള്ള ഓരോ ആഡംബര ഹോട്ടലുകള്‍ എന്നിവയാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്കായി തുറന്നിരിക്കുന്നത്.

Scroll to load tweet…

ഹോട്ടലിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടുള്ള ടാറ്റ ഗ്രൂപ്പിന്‍റെ സന്ദേശവും ഹോട്ടലുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സൌകര്യങ്ങള്‍ ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്‍സിപി നേതാവും ലോക് സഭാ എംപിയുമായ സുപ്രിയ സുലെ പങ്കുവച്ച പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Scroll to load tweet…

ഇത്തരം മഹാമാരിയുടെ അവസരങ്ങളില്‍ സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് വിശദമാക്കി. നേരത്തെ രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികൾക്കായി 1500 കോടി രൂപ ടാറ്റ ഗ്രൂപ്പുകൾ വകയിരുത്തിയിരുന്നു. 500 കോടി രൂപ ഇതിനായി വകയിരുത്തിയതായി ടാറ്റ ട്രസ്റ്റ്സ് ആണ് ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ ടാറ്റ സൺസും 1000 കോടി രൂപ വകയിരുത്തുകയായിരുന്നു. 

Scroll to load tweet…