ഇന്ന് രാത്രി തന്നെ ചുഴലിക്കാറ്റ് പൂർണമായി കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി എട്ട് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരക്കും ഇത്. കരതൊടുന്ന സമയത്ത് കാറ്റിന് മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം.

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റ് മുംബൈ തീരത്ത് നിന്ന് 120 കിലോമീറ്റർ അകലെയെത്തി. രാത്രിയോടെ ഗുജറാത്തിൽ കരതൊടും. 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈയിലും താനെയിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. മുംബൈ വിമാനത്താവളം അടച്ചു.

ഇന്ന് രാത്രി തന്നെ ചുഴലിക്കാറ്റ് പൂർണമായി കരതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി എട്ട് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരക്കും ഇത്. കരതൊടുന്ന സമയത്ത് കാറ്റിന് മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയുണ്ടാകാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona