Asianet News MalayalamAsianet News Malayalam

'തരാനുള്ള പൈസ തരണം സാർ'; എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞ് ചായക്കടക്കാരൻ‌ -വീഡിയോ

നാല് വർഷം കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ലെന്ന് ചായ വിൽപനക്കാരൻ പറഞ്ഞു. എത്രയാണ് തരാനുള്ള പണമെന്ന് എംഎൽഎ ചോദിച്ചു. തുടർന്ന് 30000 രൂപയെന്ന് ചായക്കടക്കാരൻ പറഞ്ഞു. ചായ വിൽപനക്കാരനോട് പണം വാങ്ങാൻ വീട്ടിൽ വരാൻ എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു.

Tea seller in MP blocks former minister and MLA demands Rs 30,000 dues pending since 2018
Author
First Published Nov 19, 2022, 3:18 PM IST

സെഹോർ (മധ്യപ്രദേശ്): ചായ കുടിച്ച വകയിൽ കിട്ടാനുള്ള പണത്തിനായി ചായക്കാടക്കാരൻ എംഎൽഎ‌യുടെ വാഹനം വഴിയിൽ ത‌ടഞ്ഞു. മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഇച്ചാവാറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോ‌ടെ പുറംലോകമറിഞ്ഞു. മുൻ റവന്യൂ മന്ത്രിയും ബിജെപി എംഎൽഎയുമായ കരൺ സിങ് വർമയു‌ടെ കാറാണ് ചായക്കടക്കാരൻ ത‌ടഞ്ഞത്. ചായകുടിച്ച വകയിൽ തനിക്ക് തരാനുള്ള 30,000 രൂപ തരണമെന്ന് ഇയാൾ ആവശ്യപ്പെ‌ട്ടു. 2018 മുതലുള്ള കുടിശ്ശികയാണ് ചായക്ക‌ടക്കാരൻ ആവശ്യപ്പെ‌ട്ടത്.  ​​

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ല കൂടിയാണ് സെഹോർ. ഈ വർഷം അവസാനം മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേതാക്കൾ അവരുടെ മണ്ഡലങ്ങളിൽ പര്യടനം തുടങ്ങിയിരുന്നു. അത്തരത്തിലൊരു പര്യടനത്തിനിടെയാണ് പുതിയ സംഭവം. കരൺ സിങ് വർമ തന്റെ മണ്ഡലത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് ചായക്കടക്കാരൻ കാർ തടഞ്ഞ് പണം ആവശ്യപ്പെ‌ട്ടത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎ കരൺ സിംഗ് വർമ്മ ചായ വിൽപനക്കാരന് പണം നൽകിയിട്ടില്ല. ചായ വിൽപനക്കാരന് പണം നൽകാനുണ്ടെന്ന് വീഡിയോയിൽ എംഎൽഎയും സമ്മതിക്കുന്നുണ്ട്. എംഎൽഎ എത്രയും വേ​ഗം ചായക്കടക്കാരന് പണം നൽകണമെന്ന് സോഷ്യൽമീഡിയയിൽ ആവശ്യമു‌യർന്നു. എംഎൽഎ‌യെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട ചാടക്കടക്കാരന്റെ ധൈര്യത്തെയും നിരവധിപേർ പ്രശംസിച്ചു. 

 

 

നാല് വർഷം കഴിഞ്ഞിട്ടും പണം നൽകിയിട്ടില്ലെന്ന് ചായ വിൽപനക്കാരൻ പറഞ്ഞു. എത്രയാണ് തരാനുള്ള പണമെന്ന് എംഎൽഎ ചോദിച്ചു. തുടർന്ന് 30000 രൂപയെന്ന് ചായക്കടക്കാരൻ പറഞ്ഞു. ചായ വിൽപനക്കാരനോട് പണം വാങ്ങാൻ വീട്ടിൽ വരാൻ എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചായവിൽപ്പനക്കാരൻ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് എംഎൽഎ ആരോപിച്ചു. രണ്ടുതവണയായി പണം നൽകി. അതിന് ശേഷം തനിക്കോ തൊഴിലാളികൾക്കോ ​​ചായ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. 

അടുക്കളയില്‍ നിന്ന് മരുമകളുടെ ഡാന്‍സ്, പുറകില്‍ ഭര്‍തൃമാതാവിന്‍റെ റിയാക്ഷന്‍; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios