ആർത്തവമുള്ള പെൺകുട്ടികൾ വൃക്ഷത്തൈ നട്ടാൽ അത് വളരില്ലെന്നാണ് അധ്യാപകൻ തന്നോടും മറ്റ് വിദ്യാർത്ഥിനികളോടും പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തി.
മുംബൈ: ആർത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ (menstruatig girls) വൃക്ഷത്തൈ നടരുതെന്ന് അധ്യാപകൻ (teacher) വിലക്കിയതായി വിദ്യാർത്ഥിനിയുടെ ആരോപണം. മഹാരാഷ്ട്രയിലെ നാസിക്കിലെ സർക്കാർ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതി. സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിൽ നിന്നാണ് അധ്യാപകൻ ആർത്തവമുള്ള വിദ്യാർത്ഥിനികളെ വിലക്കിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നല്‍കിയ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആർത്തവമുള്ള പെൺകുട്ടികൾ വൃക്ഷത്തൈ നട്ടാൽ അത് വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നുമാണ് അധ്യാപകൻ തന്നോടും മറ്റ് വിദ്യാർത്ഥിനികളോടും പറഞ്ഞതെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
പരാതി നൽകിയ പെൺകുട്ടിയുടെയും മറ്റ് വിദ്യാർത്ഥിനികളുടെയും മൊഴി രേഖപ്പെടുത്തും. കൂടാതെ സ്കൂളിലെ അധ്യാപകർ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ഗോലത് പറഞ്ഞു. ജില്ലാ അഡീഷണൽ കളക്ടർ സ്കൂളിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. 500 പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂൾ ദേവ്ഗോണിലാണ്.
12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് നേരെ വെടിയുതിര്‍ത്ത് പൊലീസ്
ദില്ലി : നോയിഡയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 20കാരനെ വെടിവച്ച് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിന്റെ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോയിഡ) രൺവിജയ് സിംഗ് പറഞ്ഞു. പ്രതി പൊലീസ് വാനിൽ നിന്ന് ചാടി ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അവനെ വളഞ്ഞു. നിലത്തുകിടന്ന കല്ല് ഉപയോഗിച്ച്പ്രതി പൊലീസുകാരെ ആക്രമിച്ചു. ഇതോടെ പ്രതിയുടെ കാലിൽ വെടിയുതിർത്തു. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഓഫീസർ പറഞ്ഞു.
