ജർമൻ പൗരനായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു; മുൻ എംഎൽഎക്ക് 30 ലക്ഷം രൂപ പിഴ
2010 മുതൽ 2018 വരെ മൂന്ന് തവണ, ബിആർഎസ് സ്ഥാനാർഥിയായി വിജയിച്ചു. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ലെന്ന നിയമം നിലനിൽക്കെയാണ് രമേശ് തെറ്റിദ്ധരിപ്പിച്ച് മത്സരിച്ചത്.
ഹൈദരാബാദ്: ജർമൻ പൗരനായിരിക്കെ വ്യാജരേഖ ചമച്ച് ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശിന് കോടതിയിൽ കനത്ത തിരിച്ചടി. രമേശിനു 30 ലക്ഷം രൂപ പിഴ ചുമത്തി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ വിധി. 2023 ലെ തെരഞ്ഞെടുപ്പ് കേസിലാണ് വിധി.
ഈ തെരഞ്ഞെടുപ്പിൽ രമേശ് മത്സരിച്ചിരുന്നു. ജർമൻ എംബസിയിൽനിന്ന് താൻ ആ രാജ്യത്തെ പൗരനല്ലെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ നൽകുന്നതിൽ രമേശ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. പിഴത്തുകയിൽ 25 ലക്ഷം രൂപ കോൺഗ്രസ് നേതാവ് ശ്രീനിവാസിനു നൽകണമെന്നും കോടതി ഉത്തരവിട്ടു. 4 തവണ വെമുലവാഡ സീറ്റിൽ നിന്ന് രമേശ് എംഎൽഎയായി വിജയിച്ചിരുന്നു. അവിഭക്ത ആന്ധ്രപ്രദേശിൽ 2009 ൽ തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാനാർഥിയായാണ് രമേശ് മത്സരിച്ചത്.
Read More... ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ
2010 മുതൽ 2018 വരെ മൂന്ന് തവണ, ബിആർഎസ് സ്ഥാനാർഥിയായി വിജയിച്ചു. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ വോട്ടുചെയ്യാനോ കഴിയില്ലെന്ന നിയമം നിലനിൽക്കെയാണ് രമേശ് തെറ്റിദ്ധരിപ്പിച്ച് മത്സരിച്ചത്. രമേശിനു 2023 വരെ സാധുതയുള്ള ജർമൻ പാസ്‌പോർട്ട് ഉണ്ടെന്നും വസ്തുതകൾ മറച്ചുവച്ചതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രമേശിന്റെ പൗരത്വം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും 2020ൽ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. 2013ലും ഹൈക്കോടതി രമേശിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. തുടർന്ന് രമേശ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട്, 2014, 2018 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു.