ഇന്ത്യ-ചൈന തർക്കം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അമേരിക്കയിലെ ആഭ്യന്തര സംഘർഷത്തിൽ മോദി ആശങ്ക രേഖപ്പെടുത്തി. 

ദില്ലി: ജി ഏഴ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി ഏഴ് കൂട്ടായ്മ വികസിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ-ചൈന തർക്കം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അമേരിക്കയിലെ ആഭ്യന്തര സംഘർഷത്തിൽ മോദി ആശങ്ക രേഖപ്പെടുത്തി. ടെലിഫോണിലൂടെയാണ് ഇരുവരും സംവദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. അമേരിക്കയിലെ നിലവിലെ സ്ഥിതി​ഗതികളിൽ ആശങ്ക പ്രകടിപ്പിച്ച മോദി കാര്യങ്ങൾ എത്രയും പെട്ടന്ന് സാധാരണ​ഗതിയിലാകട്ടെ എന്നും ആശംസിച്ചു. 

Read Also: ലിഫ്റ്റടിച്ചുള്ള ബൈക്ക് യാത്രക്കിടെ അപകടം, പൊലീസ് അറിഞ്ഞില്ല: കൊവിഡ് ബാധിച്ച് മരണം, സന്ദർശകർ നിരവധി...