Asianet News MalayalamAsianet News Malayalam

ബെം​ഗളൂരു റേവ് പാർട്ടി: ലഹരി പരിശോധനാ ഫലം പുറത്ത്, നടി മയക്കുമരുന്ന് ഉപയോ​ഗിച്ചതായി പൊലീസ്

പരിശോധനയിൽ 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകൾ പോസിറ്റീവായി. മൊത്തത്തിൽ, 103 വ്യക്തികളിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.

Telugu actor and others test positive for drugs after Bengaluru rave party
Author
First Published May 23, 2024, 6:31 PM IST

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിലെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പങ്കെടുത്തവരുടെ പരിശോധനാഫലം പുറത്തുവന്നു. തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന് ഉപയോ​ഗിച്ചതായി സ്ഥിരീകരിച്ചു. പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്നു. പരിശോധനയിൽ 59 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകൾ പോസിറ്റീവായി. മൊത്തത്തിൽ, 103 വ്യക്തികളിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.  രക്തസാമ്പിളുകൾ പോസിറ്റീവായതായി കണ്ടെത്തിയവർക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നോട്ടീസ് നൽകും.

മയക്കുമരുന്ന് പരിശോധനയിൽ പോസിറ്റീവ് ആയവരെയും വിളിപ്പിക്കും. കേസ് സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. റേവ് പാർട്ടിയിൽ പങ്കെടുത്ത 104 പേർക്കെതിരെ കേസെടുത്തു. 14.40 ഗ്രാം എംഡിഎംഎ ഗുളികകൾ, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകൾ, ആറ് ഗ്രാം ഹൈഡ്രോ കഞ്ചാവ്, അഞ്ച് ഗ്രാം കൊക്കെയ്ൻ, കൊക്കെയ്ൻ പുരട്ടിയ 500 രൂപ നോട്ട്, ആറ് ഗ്രാം ഹൈഡ്രോ ഗഞ്ച, അഞ്ച് മൊബൈൽ ഫോണുകൾ, രണ്ട് വാഹനങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

Read More.... ഓൺലൈൻ ടാക്സിയുടെ മറവിൽ നടത്തിയിരുന്നത് മയക്കുമരുന്ന് വിൽപ്പന; മൂന്ന് പേർ എക്സൈസിന്‍റെ പിടിയിൽ

ഒരു ലാൻഡ് റോവർ, 1.5 കോടി രൂപ വിലമതിക്കുന്ന ശബ്ദ-വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഡിജെ ഉപകരണങ്ങളും പിടികൂടി. പാർട്ടിയുടെ സ്വഭാവം തനിക്ക് അറിയുമായിരുന്നില്ലെന്ന് തെലുങ്ക് നടൻ ആഷി റോയ് പറഞ്ഞു. പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് നടൻ പറഞ്ഞു. കോൺ കാർഡിൻ്റെ ഉടമ ഗോപാല  റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios