Asianet News MalayalamAsianet News Malayalam

ബിജെപി വടക്കേ ഇന്ത്യൻ പാർട്ടിയല്ല, ഇടത് വിട്ട് ബിജെപിയുമായി സഖ്യത്തിന് കാരണം മോദിയോടുള്ള ബന്ധം: പവൻ കല്യാണ്‍

തന്‍റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്ന് പവൻ കല്യാണ്‍

Telugu Super Star Pawan Kalyan exclusive interview he opens up about shifting from left to bjp alliance
Author
First Published May 10, 2024, 9:26 AM IST

തിരുപ്പതി: ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്ന പ്രചാരണം ശരിയല്ലെന്ന് ജനസേന പാർട്ടി അധ്യക്ഷനും തെലുഗു സൂപ്പർ താരവുമായ പവൻ കല്യാൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബന്ധം കാരണമാണ് ബിജെപിയുമായി സഖ്യത്തിലായതെന്നും പവൻ കല്യാൺ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.

രാജ്യത്ത് ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് പവൻ കല്യാണ്‍. തന്‍റെ റാലികളിലെ ആള്‍ക്കൂട്ടത്തിന് കാരണം നടനോടുള്ള ആരാധനയല്ല. ജനങ്ങളോട് തനിക്കുള്ള ആശയപരമായ അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അച്ഛൻ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായിരുന്നെന്ന് പവൻ കല്യാണ്‍ പറഞ്ഞു. നേരത്തെ പവൻ കല്യാണ്‍ ഇടത് പാർട്ടികള്‍ക്കൊപ്പം സഖ്യത്തിൽ ആയിരുന്നു. താൻ ബിജെപിയുമായി സഖ്യത്തിലാവാൻ കാരണം മോദിയോടുള്ള അടുപ്പം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 

കർണാടക ബിജെപി ഐടി സെൽ മേധാവി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios