Asianet News MalayalamAsianet News Malayalam

ജയലളിതയുടെയും എംജിആർന്റെയും പേരിൽ ക്ഷേത്രം, ഉദ്ഘാടനം ഇന്ന്

ജയലളിതയെ ദൈവമായാണ് അനുയായികളിൽ പലരും കരുതി വരുന്നത്. ജയലളിത ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററിന് മുന്നിൽ കൈ കൂപ്പി നിൽക്കുകയും ചെരുപ്പഴിച്ച് വച്ച് മാത്രം അടുത്തേക്ക് ചെല്ലുകയും ചെയ്യുന്നവരുണ്ട്. 

Temple Dedicated To Jayalalithaa and MGR To Be Inaugurated Today
Author
Chennai, First Published Jan 30, 2021, 9:47 AM IST

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖയമന്ത്രിമാരായ ജയലളിതയുടെയും എംജി രാമചന്ദ്രന്റെയും പേരിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് ക്ഷേത്രം ഉദ്ഘാടനെ ചെയ്യുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം എന്നത് വിവാദമായിരിക്കുകയാണ്. 

50 ലക്ഷം രൂപ ചിലവിൽ ന​ഗരത്തിന്റെ കല്ലുപറ്റി ഭാ​ഗത്തായി ഒന്നര ഏക്കറിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ അമ്മ (ജയലളിത)യ്ക്ക് വിവിദ ദേവതകളുടെ പേരാണ്, ഇദയ ദൈവം, കാവൽ ദൈവം, കുലസ്വാമി... ഈ ക്ഷേത്രം അത് ഔദ്യോ​ഗികമാക്കുന്നുവെന്ന് മാത്രം. ആളുകൾക്ക് വരാനും പ്രാർത്ഥിക്കാനും ധാരാളം സൗകര്യം ഈ ക്ഷേത്രത്തിലുണ്ട്. - ക്ഷേത്രം കമ്മീഷൻ ചെയ്ത സംസ്ഥാന റവന്യു മന്ത്രി ആർബി ഉദയകുമാർ പറഞ്ഞു. 

ഈ ക്ഷേത്ര നിർമ്മാണം തെരഞ്ഞെടുപ്പിന് വോട്ട് നേടാനല്ലേ എന്ന ചോദ്യത്തിന് ജയലളിതയും എംജിആറും ഒരുപാട് ത്യാ​ഗം സഹിച്ചവരാണ്. അവരെ തങ്ങൾ ദൈവവും ദേവതയുമായി കരുതുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജയലളിതയെ ദൈവമായാണ് അനുയായികളിൽ പലരും കരുതി വരുന്നത്. ജയലളിത ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററിന് മുന്നിൽ കൈ കൂപ്പി നിൽക്കുകയും ചെരുപ്പഴിച്ച് വച്ച് മാത്രം അടുത്തേക്ക് ചെല്ലുകയും ചെയ്യുന്നവരുണ്ട്. 

നാല് തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. മരണത്തിന് ശേഷം ഇവരെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു. 2017 ൽ സുപ്രീം കോടതി വിധി പറയും മുമ്പായിരുന്നു ജയലളിതയുടെ വിയോ​ഗം.  എന്നാൽ ജയലളിതയും കൂട്ടുപ്രതികളായ സുഹൃത്ത് വി കെ ശശികല അടക്കം മൂന്ന് പേരെ കോടതി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. നാല് വർഷത്തിന് ശേഷം ദിവസങ്ങൾക്ക് മുമ്പ് പാരപ്പന അ​ഗ്രഹാര ജയിലിൽ നിന്ന് ശശികല മോചിതയായിരുന്നു. 

Follow Us:
Download App:
  • android
  • ios