കശ്മീർ: കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ച് പേരും കശ്മീർ സ്വദേശികളല്ല. പശ്ചിമ ബംഗാൾ സ്വദേശികളാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ഷെയ്ക് കമറുദ്ദീൻ, മുഹമ്മദ് റഫീക്ക്, മുർണുസുലിൻ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ, മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സഹൂർ ദിൻ എന്ന മറ്റൊരു തൊഴിലാളി പരിക്കേറ്റ് അനന്ത്നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 

സ്ഥലത്ത് വിപുലമായ തെരച്ചിലാണ് സുരക്ഷാ സേന നടത്തിക്കൊണ്ടിരിക്കുന്നത്.