ഭീകരർ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ പുൽവാമയിലാണ് ആക്രമണം നടന്നത്. ബീഹാറില്‍ നിന്നുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കശ്മീര്‍: ജമ്മു കശ്മീരിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരർ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ പുൽവാമയിലാണ് ആക്രമണം നടന്നത്. ബീഹാറില്‍ നിന്നുള്ള തൊഴിലാളിയാണ് മരണപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു
കഴിഞ്ഞ മാസവും പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. സിആർപിഎഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്. ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരർ പൊലീസിനും, സിആർപിഎഫിനും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എഎസ്ഐ വിനോദ് കുമാർ ചികിത്സയിലായിരിക്കെയാണ് വീരമൃത്യു വരിച്ചത്.
