Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ മൂന്നാം ദിവസവും ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ

കേന്ദ്ര സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് വലിയ സുരക്ഷ വലയത്തിലാണ് ജമ്മുകശ്മീർ. 

terrorist attacks in jammu kashmir
Author
First Published Sep 15, 2024, 12:07 PM IST | Last Updated Sep 15, 2024, 12:07 PM IST

ദില്ലി : ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തുടർച്ചയായി മൂന്നാം ദിവസവും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പൂഞ്ചിൽ ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കേന്ദ്ര സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് വലിയ സുരക്ഷ വലയത്തിലാണ് ജമ്മുകശ്മീർ. 

പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ്  ഭീകരർ വെടിയുതിർത്തത്.മൂന്നു ലഷ്കറെ തായിബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ്  റിപ്പോർട്ട്. ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്. 

പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി, നഗരത്തിനോട് ചേർന്ന ഭാഗത്ത് ആനയെ കണ്ടത് നടക്കാനിറങ്ങിയ നാട്ടുകാർ

വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്താനുള്ള നീക്കമാണ് സൈന്യം നടത്തുന്നത്. കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. കിഷ്ത്വാർ, ഉധംപുർ, പൂഞ്ച്, രജൗറി ജില്ലകളിൽ ശനിയാഴ്ച സുരക്ഷാസേന ഭീകരവിരുദ്ധ നടപടികൾ സജീവമാക്കിയിരുന്നു. കിഷ്ത്വാർ ജില്ലയിൽ ഛത്രൂ ബെൽറ്റിൽ സൈന്യം  ഭീകരർക്കായി നടത്തുന്ന തിരച്ചിൽ തുടരുകയാണ്. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.  

നടിമാര്‍ക്കെതിരെ ‘അഡ്ജസ്റ്റ്മെൻ്റ്’ പരാമര്‍ശം: തമിഴ് താര സംഘടന യൂട്യൂബര്‍ക്കെതിരെ കേസ് കൊടുത്തു

 

 

Latest Videos
Follow Us:
Download App:
  • android
  • ios