Asianet News MalayalamAsianet News Malayalam

പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി, നഗരത്തിനോട് ചേർന്ന ഭാഗത്ത് ആനയെ കണ്ടത് നടക്കാനിറങ്ങിയ നാട്ടുകാർ

താമരശ്ശേരി ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.  ആന ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. 

wild elephant spotted in perambra kozhikode
Author
First Published Sep 15, 2024, 9:50 AM IST | Last Updated Sep 15, 2024, 9:50 AM IST

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. നഗരത്തിനോട് ചേർന്ന പൈതോത്ത് റോഡ് ഭാഗത്താണ് ആനയിറങ്ങിയത്. പേരാമ്പ്ര നഗരത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ ദൂരത്താണ് നിലവിൽ ആന നിൽക്കുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് ആനയെ ആദ്യം കണ്ടത്. ഫോറസ്റ്റ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. താമരശ്ശേരി ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ആന ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. പെരുവണ്ണാമൂഴി പട്ടാണിപ്പാറ ഭാഗത്ത് നിന്നാണ് ആനയെത്തിയതെന്നാണ് സൂചന. 

പ്രധാനമന്ത്രിയാകാന്‍ താൽപര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാം, നേതാവിന്റെ വാഗ്ദാനം; വെളിപ്പെടുത്തലുമായി ഗഡ്കരി

രഹസ്യ ഗോഡൗണിനെ കുറിച്ച് തൃശ്ശൂർ ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരം, ഒരാഴ്ച നിരീക്ഷിച്ചു; രഹസ്യ അറയിൽ സ്പിരിറ്റ്

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios