എംപി എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ഭവന- നഗരകാര്യ വികസന മന്ത്രി  ശ്രീ കൗശൽ കിഷോർ...

ദില്ലി: അമൃത് പദ്ധതിയിൽ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രം. എംപി എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ഭവന- നഗരകാര്യ വികസന മന്ത്രി ശ്രീ കൗശൽ കിഷോർ. അമൃത് ഈ പദ്ധതി പ്രകാരം കേരളത്തിന് 2359 കോടി രൂപയാണ് അനുവദിച്ചത്. 

ഇതിൽ 2032 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ കേരളത്തിൽ നടക്കുന്നുണ്ട്. ഇതിൽ 570 കോടിയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിക്കരിച്ചെന്നും കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുമോ എന്നും എ.എം ആരിഫ് എം.പി പാർലമെന്റിൽ ചോദിച്ചപ്പോഴായിരുന്നു മറുപടി. 

500 പ്രദേശങ്ങളെയാണ് അമൃത് പദ്ധതിക്കായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഇനി പ്രദേശങ്ങൾളുടെ എണ്ണം വർധിപ്പിക്കാൻ കഴിയില്ലെന്നും കേന്ദ്ര ഭവന - നഗരകാര്യ വികസന മന്ത്രി ശ്രീ കൗശൽ കിഷോർ വ്യക്തമാക്കി.