നിലവില്‍ ഇതിനായി നിയമം ഉള്ള അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു
ദില്ലി: ഉത്തേജക മരുന്ന് ഉപയോഗം തടയാനുള്ള ആന്‍റി ഡോപ്പിങ് ബില്‍ ലോക്സഭയില്‍ പാസായി. നിലവില്‍ ഇതിനായി നിയമം ഉള്ള അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യയുടെ യശ്ശസ്സ് വര്‍ധിപ്പിക്കാൻ ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന് സാധിക്കും. ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്നും കായികമന്ത്രി സഭയില്‍ പറഞ്ഞു. രാജ്യസഭയിലും പാസായാല്‍ രാഷ്ട്രപതിയുടെ അനുമതിയോടെ ബില്‍ നിയമമാകും.
ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡിജിസിഎ, രണ്ട് മാസത്തേക്ക് പകുതി വിമാന സർവീസുകൾ വെട്ടിക്കുറച്ചു
സ്വകാര്യ വിമാന കമ്പനിയായി സ്പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചു. അമ്പത് ശതമാനം സർവീസുകൾ മാത്രമേ ഈ കാലയളവിൽ ഓപ്പറേറ്റ് ചെയ്യാവൂ എന്നാണ് ഡിജിസിഎയുടെ നിർദേശം. തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് ഡിജിസിഎ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്‌തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
