ഷാപ്പൂരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 14 നിർമ്മാണ തൊഴിലാളികൾ മരിച്ചു. ഷാപ്പൂരിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. ​ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് യന്ത്രം വീണത്. യന്ത്രം നിയന്ത്രണം വിട്ട് തൊഴിലാളികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 14 പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. ​ഗര്‌ഡറിന്റെ ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ വലിയ പരിശ്രമം വേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടേയും ആരോ​ഗ്യനില ​ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. 

ഇന്‍സ്റ്റഗ്രാം പരിചയം, ആത്മഹത്യാ നാടകം; പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, യുവാവിന് 40 വർഷം തടവ്

അതേസമയം, എങ്ങനെയാണ് അപകടമുണ്ടായത് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേക്കെത്തും. 

കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു, 19 കാരിക്ക് ദാരുണാന്ത്യം