വീടിനകത്ത് ഫാനില്‍ തൂങ്ങിമരിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് വീഡിയോ കോള്‍ ചെയ്ത് സ്വാധീനിച്ചായിരുന്നു പ്രതി 10-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡീപ്പിച്ചത്.
തൃശൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24കാരന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി (24) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. പത്താം ക്ലാസുകാരിയെ പ്രണയം നടിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയുമാണ് യുവാവ് പീഡിപ്പിച്ചത്.
2020ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മെക്കാനിക്കായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയോട് അടുത്തു. ഇതിനിടെ തൃശൂര്‍ റെയില്‍വേ പാളത്തില്‍നിന്നു വീഡിയോ കാള്‍ ചെയ്ത് ആത്മഹത്യ ഭീഷണിമുഴക്കിയും ചെയ്തു. പിന്നീട് വീടിനകത്ത് ഫാനില്‍ തൂങ്ങിമരിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് വീഡിയോ കോള്‍ ചെയ്ത് സ്വാധീനിച്ചായിരുന്നു 10-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡീപ്പിച്ചത്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. സുമേഷിന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 11രേഖകളും, തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യുഷനുവേണ്ടി അഡ്വ. കെഎസ്. ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, സഫ്‌നയും, അനുഷ, വലപ്പാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മിഥുന്‍ വാഴക്കുളത്ത് എന്നിവര്‍ പ്രവര്‍ത്തിച്ചു.
Read More : കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു, 19 കാരിക്ക് ദാരുണാന്ത്യം
അതിനിടെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര പൊന്നേഴമുറിയിൽ പുതിയേടത്ത് പുത്തൻ വീട്ടിൽ അജീഷ് കുമാർ (41) ആണ് അറസ്റ്റിലായത്. കായംകുളം സ്വദേശിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലും പന്തളത്തെ ലോഡ്ജിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
