Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു

24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16ഉം മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 149 ആയി.

The number of covid 19 patients in Maharashtra is close to two thousand
Author
Mumbai, First Published Apr 13, 2020, 12:17 AM IST

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16ഉം മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 149 ആയി.

സ്‌കൂളുകളടക്കം ആശുപത്രികളാക്കി മറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ലേക്ക് അടുക്കുകയാണ്. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് ലഭ്യമായ ഔദ്യോഗിക കണക്ക് അനുസരിച്ച് 8477 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ലോക്ക്ഡൗണ്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്. 

ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. തമിഴ്‌നാട്ടില്‍ 1014 കൊവിഡ് രോഗികളാണുള്ളത്. ഇന്ന് 96 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം.പശ്ചിമ ബംഗാളില്‍ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി.

ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതും. 208 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്.

കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേര്‍ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോഗികളുള്ള ദില്ലിയില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.
 

Follow Us:
Download App:
  • android
  • ios