ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാർത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന - ജില്ലാ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തും.

ദില്ലി: നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ജന സെക്രട്ടറി എം എ ബേബി. ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാർത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന - ജില്ലാ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തും. നിലമ്പൂർ ഇടത് മണ്ഡലം അല്ല, ഇടത് സർക്കാരിൻ്റെ വിലയിരുത്തൽ ആവില്ല ഈ തെരഞ്ഞെടുപ്പ് ഫലം. സ്വരാജിന്റേത് വ്യക്തിപരമായ തോൽവിയല്ല. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുടെ ആർഎസ്എസ് പരാമർശം തിരിച്ചടിയായിട്ടില്ല. കേരളത്തിൽ മൂന്നാം ഭരണത്തിലേക്കുള്ള യാത്രയിൽ ഉപതെരെഞ്ഞെടുപ്പ്ഫലം തടസമാകില്ല. അൻവർ ഇരുപതിനായിരത്തിന് മുകളിൽ വോട്ട് നേടിയെന്നത് ഒരു യാഥാർത്ഥ്യമാണെന്നും എംഎ ബേബി ദില്ലിയിൽ പ്രതികരിച്ചു.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്