ബാ​ഗിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മെട്രോ നിർമ്മാണ സ്ഥലത്തിന്റെ മേൽപ്പാലത്തോട് ചേർന്നുള്ള സരായ് കാലെ ഖാൻ സമീപമായിരുന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു. 

ദില്ലി: മെട്രോ നിർമ്മാണ പരിസരത്തുനിന്നും ബാ​ഗിലാക്കിയ നിലയിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. തെക്ക് കിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാ​ഗിൽ യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മെട്രോ നിർമ്മാണ സ്ഥലത്തിന്റെ മേൽപ്പാലത്തോട് ചേർന്നുള്ള സരായ് കാലെ ഖാൻ സമീപമായിരുന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദിയോ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. 

'പഴുതെല്ലാം അടച്ച്, മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊന്ന പിതാവ്', ചീനക്കുഴി കൂട്ടക്കൊലയ്ക്ക് ഒരാണ്ട്

അതേസമയം, ശരീരാവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാൻ ശരീര ഭാഗങ്ങൾ പൊലീസ് എയിംസ് ട്രോമ സെന്ററിലേക്ക് അയച്ചു. നിലവിൽ യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശരീര ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ പ്രതികൾ എട്ടുവർഷത്തിനു ശേഷം ബെംഗളൂരു പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ സഹോദരി ഭാ​ഗ്യശ്രീ, അവരുടെ പാർട്ണറായ ശിവ പുത്ര എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ലിം​ഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഭാ​ഗ്യശ്രീയും ശിവപുത്രയും കോളേജ് പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇവരുവരുടേയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും നാടുവിട്ടു. 2015ൽ ജി​ഗാനിയിൽ വീടെടുത്ത് താമസിക്കാൻ തുടങ്ങി. എന്നാൽ സഹോദരൻ താമസ സ്ഥലം കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഒടുവിൽ സഹോദരിയും ശിവപുത്രയും ചേർന്ന് ലിം​ഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. 

ലിം​ഗരാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാ​ഗം തടാകത്തിലും ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിരുന്നില്ല. അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെം​ഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.