നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തുക.

ദില്ലി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തുക. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതുമെന്നാണ് കോടതിയിൽ കേന്ദ്ര സർക്കാർ, നിലപാട് അറിയിച്ചത്. 

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ ഹര്‍ജി; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

'അത് പരിഹാസം' മുത്തലാക്കിൽ ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണയെന്നതില്‍ വിശദീകരണവുമായി അബ്ദുൾ വഹാബ് എംപി

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews