Asianet News MalayalamAsianet News Malayalam

സൈക്കോവ് ഡി വാക്സിൻ ഉടൻ വിപണിയിലേക്ക്, വിലയിൽ വ്യത്യാസം ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

 സൈക്കോവ് ഡി വാക്സിന്റെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

The Union Ministry of Health said that the zycov d vaccine will be available in the market soon and prices will vary
Author
Delhi, First Published Sep 30, 2021, 6:35 PM IST

ദില്ലി: സൈഡസ് കാഡില (Zydus Cadila) യുടെ സൈക്കോവ് ഡി വാക്സിൻ (zycov d vaccine) ഉടൻ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന് ഡോസ് വാക്സിൻ (Vaccine) ആയതിനാൽ സൈക്കോവ് ഡി വാക്സിന്റെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

അതേസമയം കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒക്ടോബറിൽ ഉണ്ടായേക്കും. വാക്സീൻറെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കൊവാക്സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിശദീകരണം തേടിയതിനാൽ അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദ​ഗധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്. 

Read More: സൈകോവ് ഡി വാക്സീന് അനുമതി, ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സീൻ, സുപ്രധാന നേട്ടമെന്ന് പ്രധാനമന്ത്രി

സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.

Follow Us:
Download App:
  • android
  • ios