പ്രധാനമന്ത്രി മോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെതിരായ വിമർശനം തള്ളി സിബിസിഐ

ദില്ലി: പ്രധാനമന്ത്രി മോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെതിരായ വിമർശനം തള്ളി സിബിസിഐ. ആഘോഷത്തെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളുടെ ആശങ്കകൾ ഇന്നലെ നേരിട്ട് തന്നെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ക്രിസ്മസിൻ്റെ സന്ദേശം ആഘോഷിക്കാൻ ആണ് പ്രധാനമന്ത്രിയെ കഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് തന്നെ പ്രധാനമന്ത്രിയെ സഭകളുടെ ആശങ്ക അറിയിച്ചിരുന്നു. ദില്ലിയിലെ ഓർത്തഡോക്സ് സഭാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നും ഫാദർ റോബിൻസൺ റോഡ്രിഗസ് കൂട്ടിച്ചേർത്തു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates