'അധികാരം ലഭിച്ചാൽ 5 വർഷം കൊണ്ട് 5 പ്രധാനമന്ത്രിമാർ ഉണ്ടാകും'; ഇന്ത്യ സഖ്യത്തിനെതിരെ മോദി
സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതിൽ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി.
ദില്ലി: ഇന്ത്യ സഖ്യത്തിന് അധികാരം ലഭിച്ചാൽ അഞ്ചു വർഷം കൊണ്ട് അഞ്ചു പ്രധാനമന്ത്രിമാർ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യത്തിന്റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണ്. സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതിൽ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം.