Asianet News MalayalamAsianet News Malayalam

അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഉണ്ടാകില്ല, ​ഗെലോട്ടിനെ അറിയിക്കാൻ എഐസിസി

താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കിൽ തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്നതാണ് അശോക് ​ഗെലോട്ടിന്റെ ആവശ്യം . രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അം​ഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ​ഗെലോട്ട് നൽകുന്നത്

There won't be any chief minister's post if he becomes president,  AICC to inform Asok Gehlot
Author
First Published Sep 21, 2022, 11:47 AM IST

ദില്ലി : മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിക്കാൻ അശോക് ഗലോട്ടിന് എ ഐ സി സി അനുമതി നൽകില്ല.കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ​ഗെലോട്ട് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി . ഇക്കാര്യം സോണിയ ​ഗാന്ധി തന്നെ അശോക് ​ഗെലോട്ടിനെ അറിയിക്കും . 

 

താൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കിൽ തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്നതാണ് അശോക് ​ഗെലോട്ടിന്റെ ആവശ്യം . രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അം​ഗീകരിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ​ഗെലോട്ട് നൽകുന്നത്. എന്നാൽ ​ഗെലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിരസിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായാൽ രാജസ്ഥാൻ കോൺ​ഗ്രസിൽ വീണ്ടും പ്രശ്നങ്ങൾ വഷളാകുമെന്നുറപ്പാണ് . സച്ചിൻ പൈലറ്റ് ഇപ്പോൾ രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒപ്പം കൊച്ചിയിൽ ഉണ്ട് . 

രാഹുൽ തന്നെ അധ്യക്ഷനാകണം,പ്രവർത്തകരുടെ വികാരം പിസിസകൾ വഴി അറിയിച്ചു-സച്ചിൻ പൈലറ്റ്

കൊച്ചി : രാഹുൽ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്ന് സച്ചിൻ പൈലറ്റ് . മിക്ക പ്രദേശ് കോൺ​ഗ്രസ് കമ്മറ്റികളും ഇക്കാര്യം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചത് .  ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ട്.  ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രം ആണ്. ബിജെപിയിൽ ഇത്തരം തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു . 

Follow Us:
Download App:
  • android
  • ios