സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്.

ബെംഗളൂരു: ബെംഗളൂരുവിൽ എടിഎം മെഷീൻ തകർത്ത് മോഷണസംഘം 23.5 ലക്ഷം കവർന്നു. പരപ്പന അഗ്രഹാര ജയിലിനു സമീപമുളള കാനറ ബാങ്ക് എടിഎം മെഷീൻ തകർത്താണ് പണം കവർന്നിരിക്കുന്നത്.

സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്. എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര പൊലീസ് പറഞ്ഞു.

ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എടിഎമ്മിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.