തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണിതെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു

ദില്ലി: പാരീസ് ഒളിംപ്കില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിജയം ഏറെ സ്പെഷ്യലാണെന്ന് നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ഒളിംപ്കില്‍ വെങ്കലം നേടി ഇന്ത്യയുടെ ഹോക്കി ടീം തിളങ്ങുകയാണെന്നും ഒളിംപ്കിക്സിലെ തുടര്‍ച്ചയായ രണ്ടാം വെങ്കല നേട്ടമായതിനാല്‍ ഇത് ഏറെ സ്പെഷ്യലാണെന്നും മോദി പറഞ്ഞു.

തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണിത്. ടീം അംഗങ്ങളുടെ ഒത്തിണക്കവും കഴിവും പ്രയത്നവുമാണ് വിജയത്തിന് ആധാരം. വലിയ പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്. എല്ലാ താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഹോക്കിയുമായി എല്ലാ ഇന്ത്യക്കാര്‍ക്കും വൈകാരിക ബന്ധമുണ്ടെന്നും ഈ വിജയം നമ്മുടെ രാജ്യത്തെ യുവാക്കളെ ഹോക്കിയോട് കൂടുതല്‍ അടുപ്പിക്കുമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

കായിക കേരളത്തില്‍ ഇതിഹാസങ്ങളേറെ! പക്ഷേ, ഒന്നാമന്റെ പേര് ശ്രീജേഷ് എന്നായിരിക്കും

പ്രതിരോധമതിലായി ശ്രീജേഷ്! ഇന്ത്യക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം; സ്‌പെയ്‌നിനെ 2-1ന് മറികടന്നു

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, വയനാട്ടില്‍ വൻ സുരക്ഷാ സന്നാഹം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്