മുംബൈ: വീര സവര്‍ക്കറിന്‍റെ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. സവര്‍ക്കറെ അംഗീകരിക്കാത്തവര്‍ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്യത്തിനായി കടന്നുപോയ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുന്നില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും സവര്‍ക്കറെ മുമ്പ് അപമാനിച്ചിട്ടുണ്ടെന്നും വീര സവര്‍ക്കറുടെ പ്രയത്നങ്ങളെ അംഗീകരിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്നും ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദില്ലി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസ്സില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍ എസ് യു നേതാക്കള്‍ ചെരുപ്പ് മാല ഇടുകയും കറുത്ത ചായമടിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.