Asianet News MalayalamAsianet News Malayalam

നാലുമണിക്കൂറില്‍ കോരി മാറ്റിയത് ടണ്‍ കണക്കിന് മീനുകളെ; മീനുകള്‍ക്ക് മരണക്കെണിയായി ഈ തടാകം

 ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍. മാലിന്യം തടാകത്തിലെ ആവാസ വ്യവസ്ഥകളെ തകിടം മറിച്ചതിന്‍റെ തെളിവാണ് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നതെന്നാണ് വിലയിരുത്തല്‍.

Thousands of dead fishes floating in Sheelavantanakere lake at Nallurahalli
Author
Nallurhalli, First Published Sep 21, 2019, 6:17 PM IST

ബെംഗലുരു: നഗരത്തിലെ മാലിന്യക്കൂമ്പാരമായി തടാകം, ചത്തുപൊന്തുന്നത് ആയിരക്കണക്കിന് മത്സ്യങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ബെംലുരുവിലെ നല്ലുരുഹള്ളിയിലെ ഈ തടാകത്തില്‍ ചത്ത് പൊന്തുന്നത്. ബെംഗലുരു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള വെറ്റ്ഫീല്‍ഡ്സ് മേഖലയിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഷീലവന്‍താനക്കേര തടാകത്തിലേക്കാണ് തള്ളുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

മാലിന്യം തടാകത്തിലെ ആവാസ വ്യവസ്ഥകളെ തകിടം മറിച്ചതിന്‍റെ തെളിവാണ് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നതെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 

സ്വകാര്യ കമ്പനിയായിരുന്നു തടാകത്തിന്‍റെ സംരക്ഷണയും പരിപാലനവും വഹിച്ചിരുന്നത്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുട്ടികള്‍ക്ക് കളിക്കാനും മറ്റുമായി നേരത്തെ ആ തടാകക്കരയിലെത്തുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കടുത്ത ദുര്‍ഗന്ധമാണ് തടാകത്തില്‍ നിന്ന് ഇപ്പോള്‍ ഉയരുന്നത്. 

Follow Us:
Download App:
  • android
  • ios