മഴക്കെടുതിയിൽ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ കുടിയൊഴിപ്പിക്കൽ ഭീതിയില്‍

ദില്ലി: മഴക്കെടുതിയിൽ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ കുടിയൊഴിപ്പിക്കൽ ഭീതിയില്‍. പാക്കിസ്ഥാനിൽ നിന്നും വന്ന നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മജ്നു കാ തില്ലയിലെ ശ്രീറാം കോളനിയിലുള്ളവരെയാണ് അധികൃതർ കുടിയിറക്കാനൊരുങ്ങുന്നത്. ജൂലൈയിൽ ഇടിച്ചുനിരത്തിയ കോളനികളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പലർക്കും ഇതുവരെ പകരം വീട് ലഭിച്ചിട്ടില്ല.

ആയിരങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ കഴിയുന്നത്. പാക്കിസ്ഥാനി അഭയാർത്ഥികളുടെ ക്യാമ്പ് ഡിഡിഎ ഇടിച്ചുനിരത്താനൊരുങ്ങുന്നതോടെ എവിടേക്ക് പോകുമെന്നറിയാതെ ആശങ്കയിലാണ്. രാജ്യത്തെവിടെയെങ്കിലും ഭൂമി തന്നാൽ മതിയെന്നാണ് അഭയാർത്ഥികൾ ആവശ്യപ്പെടുന്നത്. എന്നാല്‍ പൗരത്വം ഇല്ലാത്തവർക്ക് ഭൂമി നൽകില്ലെന്നാണ് സർക്കാർ നിലപാട്. ഇടിച്ചു നിരത്തൽ തുടർന്നാൽ വൻ പ്രക്ഷോഭമെന്നാണ് ആം ആദ്മി പാര്‍ട്ടി പറയുന്നത്.

YouTube video player