നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു.  

മധുബനി: നിസാമുദ്ദീനിലെ മര്‍കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിലായതെന്ന് ഝന്‍ഝര്‍പുര്‍ ഡിഎസ്പി അമിത് ശരണ്‍ അറിയിച്ചു.

മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബിഹാര്‍ സ്വദേശികളില്‍ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ ഉടന്‍ കണ്ടെത്തുമെന്നും ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Scroll to load tweet…