ദില്ലി: പാക്കിസ്ഥാനിൽ നിന്നുള്ള മൂന്ന് ചാരന്മാരെ ഹരിയാനയിൽ നിന്നും പിടികൂടി. ഹിസാർ ഏരിയയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട അത്യന്തം രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാനിലേക്ക് ചോർത്തി നൽകുന്നവരാണ് പിടിയിലായതെന്നാണ് വിവരം.

റാഗിബ് എന്ന 34 കാരൻ, 28 വയസുള്ള മെഹ്‌താബ്, ഖാലിദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ ഇരുന്നായിരുന്നു ഇവർ മൂവരുടെയും പ്രവർത്തനം. 

ഇവരുടെ പക്കൽ നിന്നും ചില ഫോട്ടോകളും കുറച്ച് സ്മാർട്ട്ഫോണുകളും പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്.