പതിമൂന്ന് വാഗനുകള്‍ ഇടിയുടെ ആഘാതത്തില്‍ റെയില്‍ പാളത്തിന്‍ നിന്ന് പുറത്തേക്ക് പോയി. മൂന്ന് മൃതദേഹങ്ങളാണ് ഇതിനോടകം അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത്. മരിച്ചവര്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

സിംഗ്രോലി(മധ്യപ്രദേശ്): ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മധ്യപ്രദേശിലെ സിംഗ്രോലിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ അംലോറി ഖനിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരിയുമായി പോയ ട്രെയിനാണ് ഗാന്‍ഹരി ഗ്രാമത്തില്‍ വച്ച് മറ്റൊരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്.സിംഗ്രോലിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ വച്ചാണ് അപകടം. 

Scroll to load tweet…

പതിമൂന്ന് വാഗനുകള്‍ ഇടിയുടെ ആഘാതത്തില്‍ റെയില്‍ പാളത്തിന്‍ നിന്ന് പുറത്തേക്ക് പോയി. മൂന്ന് മൃതദേഹങ്ങളാണ് ഇതിനോടകം അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത്. മരിച്ചവര്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. രണ്ട് ലോക്കോ പൈലറ്റുമാരും ഒരു പോയിന്‍സ്മാനുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. 

Scroll to load tweet…

മധ്യപ്രദേശില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരി കൊണ്ടുപോവാന്‍ വേണ്ടി നിര്‍മ്മിതമായിട്ടുള്ള ഈ പാളങ്ങളുടെ ചുമതല ദേശീയ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ്. സിഗ്നല്‍ തകരാര്‍ മൂലമാണോ ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.